ഫസൽ വധക്കേസ്​: സി.പി.എം^പൊലീസ്​ ഗൂഢാലോചന പൊളിഞ്ഞു ^പാച്ചേനി

ഫസൽ വധക്കേസ്: സി.പി.എം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞു -പാച്ചേനി കണ്ണൂർ: തലശ്ശേരിയിലെ ഫസൽവധവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹരജി കോടതി തള്ളിയതോടെ സി.പി.എം-പൊലീസ് ഗൂഢാലോചന പൊളിഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. േകാടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. തുടരത്തുടരെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി േകാടിയേരി പലപ്പോഴും അന്വേഷണത്തെപ്പോലും വഴിതെറ്റിക്കാൻ പരിശ്രമിച്ചിട്ടുള്ളത് ജനങ്ങൾ മറന്നിട്ടില്ല. ഫസലി​െൻറ ഭാര്യ മറിയം സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതി​െൻറ ഫലമാണ് ഇന്ന് യഥാർഥപ്രതികളെ നിയമത്തി​െൻറ മുന്നിൽ എത്തിക്കാൻ സാധിച്ചത്. കാരായിമാരെ രക്ഷിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയത് കോടതി ഉത്തരവോടെ പാളിപ്പോയത് സി.പി എമ്മി​െൻറ ഫസൽ കേസുമായി ബന്ധപ്പെട്ട എല്ലാ ന്യായീകരണങ്ങളും തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണെന്നും പാച്ചേനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.