മാഗസിൻ വിവാദത്തിൽ അന്വേഷണം വേണം ^എം.എസ്.എഫ്

മാഗസിൻ വിവാദത്തിൽ അന്വേഷണം വേണം -എം.എസ്.എഫ് കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പട്ടു. ആവിഷ്കാരത്തി‍​െൻറ പേരില്‍ അശ്ലീലതയും അവഹേളനവും ആഭാസവും പ്രചരിപ്പിക്കുന്നത് ആശാസ്യകരമല്ല. ഫാഷിസത്തെ ചെറുക്കേണ്ടത് അവര്‍ക്ക് പ്രചാരണായുധങ്ങള്‍ നല്‍കിക്കൊണ്ടാവരുതെന്നും കാമ്പസുകളും മാഗസിനുകളും സര്‍ഗാത്മകതയെ നന്മയാല്‍ അടയാളപ്പെടുത്തുന്നതാവണമെന്നും ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, ജനറൽ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.