പൂക്കോത്ത് നടയിൽ നോ പാർക്കിങ്ങിന് കീഴെ ബസുകൾക്ക് സുഖ പാർക്കിങ്

തളിപ്പറമ്പ്: പാർക്കിങ് നിരോധിച്ച ദേശീയപാതയോരത്ത് ബസുകൾ നിർത്തിയിടുന്നത് അപകടഭീഷണിയാകുന്നു. വൺവേ ഗതാഗതം മാത്രം അനുവദിച്ച പൂേക്കാത്ത് നട ദേശീയപാതയിലാണ് ചില വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത്. ഇത് കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടഭീഷണിയാവുകയാണ്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തി​െൻറ ഉത്സവച്ചടങ്ങുകളിൽ പ്രധാന നൃത്തോത്സവം നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തി​െൻറ അധീനതയിലുള്ള ഈ റോഡ് സംരക്ഷിക്കുന്നതിനായി പൂക്കോത്ത് നട സംരക്ഷണസമിതിയും നിലവിലുണ്ട്. നേരത്തെ ഇവിടെ നിർത്തി ബസുകൾ അറ്റകുറ്റപ്പണി ചെയ്യുന്ന പതിവുണ്ടായിരുന്നു. പൂക്കോത്ത് നടയിലെ വരിപ്പടകൾ തകർത്ത സംഭവവും ഉണ്ടായിരുന്നു. ഓയിൽ, ഗ്രീസ് എന്നിവ റോഡിൽ ഒഴുകുന്നതുമൂലം ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്ന സാഹചര്യവും നിലനിന്നിരുന്നു. തുടർന്ന്, സംരക്ഷണസമിതി ഇടപെട്ട് ഇത് നിർത്തിവെപ്പിച്ചു. പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഈ ബോർഡിന് കീഴിലാണ് ഇപ്പോൾ ബസുകൾ ഉൾപ്പെടെ നിർത്തുന്നത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.