കൊട്ടിയൂർ വനാതിർത്തികളിൽ ആനമതിൽ: നിവേദനം നൽകി

കേളകം: കാട്ടാന ശല്യം രൂക്ഷമായ കൊട്ടിയൂർ വനാതിർത്തികളിൽ ആനമതിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി കെ. രാജുവിന് നിവേദനം നൽകി. കരിയംകാപ്പ് മുതൽ പാലുകാച്ചി, പന്ന്യാംമല വരെ എട്ടര കിലോമീറ്റർ വനാതിർത്തിയിൽ ആനമതിൽ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, ൈവസ് പ്രസിഡൻറ് റോയി നമ്പുടാകം, ശാന്തിഗിരി കാട്ടാന പ്രതിരോധ സമിതി ചെയർമാൻ സന്തോഷ് മണ്ണാർകുളം, കൺവീനർ ജോർജ് കുട്ടി കുപ്പക്കാട്ട്, പഞ്ചായത്തംഗം സിന്ധു മുഞ്ഞനാട്ട് എന്നിവരാണ് നിവേദനം നൽകിയത്. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി വനാതിർത്തികളിൽ ആനമതിൽ നിർമിക്കുന്നതിന് സർക്കാർ അടിയന്തര പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.