വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ കർഷക പെൻഷൻ ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കാൻ ഈ മാസം 19ന് മുമ്പായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൃഷിഓഫിസർ അറിയിച്ചു. അംഗൻവാടി വർക്കർ, ഹെൽപർ കൂടിക്കാഴ്ച ഇന്ന് ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗൻവാടി വർക്കർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ശനിയാഴ്ചയും ഹെൽപർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 19നും നടക്കും. ഇൻർവ്യൂ കാർഡ് ലഭിച്ചിട്ടില്ലാത്ത നേരത്തേ അപേക്ഷ നൽകിയവർ പ്രസ്തുത ദിവസം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സമൂഹ നോമ്പുതുറയും ബീഫ്ഫെസ്റ്റും ഇരിട്ടി: ഡി.വൈ.എഫ്.ഐ തില്ലങ്കേരി കാരക്കുന്ന് യൂനിറ്റ് കമ്മിറ്റി സമൂഹ നോമ്പുതുറയും ബീഫ്ഫെസ്റ്റും നടത്തി. ജില്ല സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ടി. സനോജ്കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, കെ.എ. ഷാജി, പി.വി. കാഞ്ചന, സരീഷ് പൂമരം, സി. വിനീഷ്, വി.കെ. സിജേഷ്, പി.പി. വരുൺ എന്നിവർ സംസാരിച്ചു. മതിൽ തകർന്നു; വീട് അപകടഭീഷണിയിൽ ഇരിട്ടി: കനത്ത മഴയിൽ മുൻഭാഗത്തെ മതിലിടിഞ്ഞ് വീട് അപകട ഭീഷണിയിൽ. ഉളിയിൽ കുന്നിൻ കീഴിലെ ടി.പി. സഫീറയുടെ വീടാണ് അപകടഭീഷണിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് പെയ്ത കനത്ത മഴയിലാണ് വീടോട് ചേർന്ന മുൻഭാഗത്തെ ചെങ്കൽ മതിൽ പൂർണമായും ഇടിഞ്ഞത്. നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.