കർഷകസംഘം റോഡ്​ ഉപരോധിച്ചു

കണ്ണൂർ: കേന്ദ്രസർക്കാറി​െൻറ കർഷകേദ്രാഹ നയങ്ങൾക്കെതിരെ കർഷകസംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ വഴിതടയൽ സമരം നടത്തി. ഉപരോധത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പിന്നീട് നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കാർഷികകടം എഴുതിത്തള്ളുക, കന്നുകാലി വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിജ്ഞാപനം പിൻവലിക്കുക, കർഷകരെ വെടിവെച്ചുകൊന്നതിന് ഉത്തരവാദിയായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിെവക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ട്രഷറർ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല ട്രഷറർ അരക്കൻ ബാലൻ, വത്സൻ പനോളി, ഒ. വി. നാരായണൻ എന്നിവർ സംസാരിച്ചു. എം. പ്രകാശൻ, വത്സൻ പനോളി എന്നിവരെയും പ്രവർത്തകരെയുമാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തശേഷം ഇവരെ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.