ഹൈകോടതി വിധിയുമായി പൊതുജന തെളിവെടുപ്പിന് വന്നാൽ തടയും

നീലേശ്വരം: കിനാന്നൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ ഖനനത്തിനായി പൊതുജന തെളിവെടുപ്പിന് വന്നാൽ തടയുമെന്ന് കടലാടിപ്പാറ സംരക്ഷണസമിതി പ്രവർത്തകയോഗം അറിയിച്ചു. കടലാടിപ്പാറയിൽ മുംബൈ ആസ്ഥാനമായ ആശാപുര കമ്പനിയാണ് ഖനനം വീണ്ടും നടത്താൻ അണിയറയിൽ ശ്രമിക്കുന്നത്. ഇതി​െൻറ ഭാഗമായി ഹൈകോടതിയിൽ കമ്പനി സമർപ്പിച്ച ഹരജിയിൽ സ്ഥലത്തെത്തി പൊതുജന തെളിവെടുപ്പ് നടത്താൻ വിധിച്ചിരുന്നു. കോടതിവിധിക്കെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകാനും യോഗം തീരുമാനിച്ചു. സമീപത്തെ ഒരു കുടുംബമായിരിക്കും ഹരജി ഫയൽചെയ്യുക. പഞ്ചായത്ത് പ്രസിഡൻറ് കേസിൽ കക്ഷിചേരും. ഖനനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി ജനകീയസമിതി ഭാരവാഹികൾ ജൂൺ 21ന് മുഖ്യമന്ത്രി, വ്യവസായമന്ത്രി എന്നിവരെ കണ്ട് നിവേദനം നൽകും. കിനാന്നൂർ കരിന്തളം പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി. വിധുബാല അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.