ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നു

മൊഗ്രാൽ: മൊഗ്രാൽ ടൗണിലെ വീടുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ദേശീയപാതയോരത്ത് തള്ളുന്നു. ഇത് വഴിയാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമേകുന്നു. മഴ കനത്തതോടെ വീടുകളിൽനിന്നും കടകളിൽനിന്നും തള്ളുന്ന ജൈവമാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ െപറ്റുപെരുകാൻ ഇടയാക്കുന്നു. ചികുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പാതയോരത്തെ മാലിന്യനിക്ഷേപം ആരോഗ്യഭീഷണിയുയർത്തുന്നു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് അധികൃതർ വിലക്കിയിട്ടുണ്ടെങ്കിലും ഇത് ആരും ചെവിക്കൊള്ളാത്ത സ്ഥിതിയാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയിലും മറ്റും മാലിന്യംകൊണ്ടുവന്ന് തള്ളുന്നവരെ പിടികൂടാൻ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സ്ക്വാഡുകളെ രംഗത്തിറക്കാൻ ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.