ലോക രക്തദാതാദിനം ആചരിച്ചു

കാസർകോട്: ജില്ല ആരോഗ്യവകുപ്പ്, ജില്ല ആശുപത്രി, പടന്നക്കാട് എൻ.എസ്.എസ് യൂനിറ്റ്, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ . ജില്ലതല ഉദ്ഘാടനം പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.പി. ദിനേശ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ജാഫർ രകതദാതാക്കളെ ആദരിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദൻ സ്വാഗതവും ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി.എസ്. സുജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.