നഗരസഭ അധികൃതരും വ്യാപാരസംഘടനയും ചർച്ചനടത്തി

നീലേശ്വരം: നഗരത്തിൽ മാലിന്യം തള്ളുന്നതിനെതിരെയും ഒാവുചാലുകളിൽ മലിനജലം ഒഴുക്കുന്നതിനെതിരെയും കർശന നടപടിയുമായി നഗരസഭാ അധികൃതർ. ഇതുസംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി നഗരസഭാ അധികൃതർ ചർച്ചനടത്തി. ഒാടയിലേക്ക് മലിനജലം തള്ളുന്നത് തടയാനുള്ള നടപടി എടുക്കുന്ന നഗരസഭക്ക് ഏകോപനസമിതി പൂർണ പിന്തുണ പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ ഹോട്ടലുകളിൽ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കുന്നതിന് ഹോട്ടൽ ഉടമകളോട് ബോധ്യപ്പെടുത്താമെന്ന് വ്യാപാരികൾ നഗരസഭക്ക് ഉറപ്പുനൽകി. താൽക്കാലിക സംവിധാനം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഹോട്ടൽ ഉടമകളുടെയും നഗരസഭാ പ്രതിനിധികളുടെയും ബദൽസംവിധാന നിർദേശം സമർപ്പിക്കും. ഇൗ നിർദേശം നഗരസഭാ ജനപ്രതിനിധികൾ, വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, സാേങ്കതിക വിദഗ്ധർ എന്നിവരടങ്ങിയ സമിതി പരിശോധിച്ച് വിലയിരുത്തി തീരുമാനമെടുക്കും. വരുംദിവസങ്ങളിൽ പരിശോധന തുടരും. നഗരസഭാ ചെയർമാൻ കെ.എ. ജയരാജൻ, വൈസ് ചെയർപേഴ്സൻ പി. ഗൗരി, വിവിധ സ്ഥിരംസമിതി അധ്യക്ഷൻമാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി. രാധ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, ടി. കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ പി.കെ. രതീഷ്, എ.വി. രാമചന്ദ്രൻ, പി. കുഞ്ഞികൃഷ്ണൻ, കെ.വി. സുധാകരൻ, പി.വി. രാധാകൃഷ്ണൻ, വ്യാപാരിസംഘടനാ ഭാരവാഹികളായ മഞ്ജുനാഥ പ്രഭു, എ. പ്രദീപ്കുമാർ, സി.എച്ച്. ഷംസുദ്ദീൻ ഹാജി, പ്രകാശൻ എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.