റേഷൻ സംവിധാനം നീതിപൂവ്വമാക്കാൻ സായാഹ്ന ധർണ്ണ

മാഹി .കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകളുടെ മുൻഗണനാ പട്ടിക നിർണ്ണയിക്കുമ്പോൾ ഉണ്ടായ അപാകത പരിഹരിക്കാനും ,യഥാർത്ഥ വരുമാനത്തിന്റെയും ജീവിത നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ അർഹരായവരെ ഉൾപ്പെടുത്തി പുതിയ പട്ടികക്ക് രൂപം നല്കാനും ,മാഹിയിൽ റേഷൻ കടകൾ വഴി ന്യായ വിലക്ക് അരിയും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണമെന്ന് സി.പി.ഐ.എം. ആവശ്യപ്പെട്ടു. അശാസ്ത്രീയമായദാരിദ്ര രേഖാ മാനദണ്ഡങ്ങളുടെ മറവിൽ ഉദ്യോഗസ്ഥരുടെ ഭാവനക്കനുസരിച്ച് പാവപ്പെട്ടവരുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നും ന്യായയുക്തമായ അന്വേഷണം നടത്തി ദാരിദ്ര് രേഖാ പട്ടിക തയ്യാറാക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. വടക്കൻ ജനാർദ്ദനൻ അദ്ധ്യക്ഷനായി. കണ്ണൂർ ജില്ല സക്രട്ടറി എം.സുരേന്ദ്രൻ ധർണ്ണ ഉൽഘാടനം ചെയ്തു എം.സി.പവിത്രൻ, ടി.സി.പ്രദീപൻ, ജി.നൗഷാദ് എന്നിവർ സംസാരിച്ചു. ഇന്നലെവൈകീട്ട് 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിലായിരുന്നു ധർണ്ണ ഒട്ടേറെ പേർ ധർണ്ണയിൽ പങ്കെടുത്തു -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.