കൈതക്കാട് തർബിയ ഹിഫ്ള് കോളജ് ഉദ്​ഘാടനം

ചെറുവത്തൂർ: കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിച്ച തർബിയ തഹ്ഫീളുൽ ഖുർആൻ കോളജ് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജിലേക്ക് പ്രവേശനം നേടിയ 24 വിദ്യാർഥികൾക്ക് ആദ്യപാഠം ചൊല്ലിക്കൊടുത്ത് തങ്ങൾ ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു. ഉദ്ഘാടനവേദിയിൽ തുടർന്ന് മജ്ലിസുന്നൂർ സംഗമം നടന്നു. ശാജുഹു ശമീർ അസ്ഹരി ഉദ്ബോധനപ്രസംഗം നടത്തി. അലിയാർ തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. മഹല്ല് പ്രസിഡൻറ് എം.സി. ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന അൽവർദ വനിതാ കോളജി​െൻറ ഉദ്ഘാടനം ജൂലൈ ആറിന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഹിബത്തുല്ലാ ഹുദവി, ഇൽയാസ് ഹുദവി, ശാക്കിർ ദാരിമി, ജമാഅത്ത് സെക്രട്ടറി പി.വി. മുഹമ്മദ് കുഞ്ഞി ഹാജി, ഇ.കെ.സി. അബ്ദുല്ല ഹാജി, ലതീഫ് നീലഗിരി, കെ.എൻ. അസീസ് ഹാജി, സി. സലാം ഹാജി, കെ. ശുക്കൂർ ഹാജി, വി.കെ. ഇബ്രാഹീം എന്നിവർ സംസാരിച്ചു. എ.വി. റാസിഖ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.