'ആയിരം മാവുകൾ' പദ്ധതി

ചെറുവത്തൂർ: മാവുകൾ കുറവായ നാട്ടിൽ മാവി​െൻറയും കശുമാവി​െൻറയും സമൃദ്ധി ലക്ഷ്യമിട്ട് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ. ആയിരം നാട്ടുമാവുകളും 300 കശുമാവുകളുമാണ് മാവിലാകടപ്പുറം, പടന്നക്കടപ്പുറം, വലിയപറമ്പ് പ്രദേശങ്ങളിൽ കുട്ടികളുടെ വീട്ടുപറമ്പുകളിൽ വെച്ചുപിടിപ്പിക്കുക. നാട്ടുമാവുകളുടെ നഴ്സറി ഇതിനായി വിദ്യാലയത്തിലൊരുക്കും. കശുമാവിൻതൈയും പകുതിയോളം മാവിൻതൈകളും ഇതിനകം വിതരണംചെയ്തു. ഇതിനുപുറമെ സ്‌കൂളിൽ ഒരുകുട്ടി വനംപദ്ധതിക്കും തുടക്കമായി. കശുമാവിൻതൈ വിതരണ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം. ഭാസ്കരൻ നിർവഹിച്ചു. അധ്യാപകന്മാരായ ടി. ജയചന്ദ്രൻ, പ്രമോദ് ആലപ്പടമ്പൻ, ടി.കെ. സന്തോഷ് കുമാർ, സി. കുമാരൻ, സ്റ്റാഫ് സെക്രട്ടറി എ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.