കേന്ദ്ര സർക്കാർ മൂന്നാം വാർഷികാഘോഷം

മാഹി: കേന്ദ്ര സർക്കാറി​െൻറ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതി​െൻറ ഭാഗമായി മാഹിയിൽ 15ന് വിവിധ പരിപാടികൾ നടക്കുമെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന പേരിൽ നടത്തുന്ന പരിപാടി മാഹി ഉൾപ്പെടെ രാജ്യത്ത് ആറിടങ്ങളിൽ സംഘടിപ്പിക്കാൻ എയർപോർട്ട് അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മാഹി കോളജ് മൈതാനിയിൽ (സ്പോർട്ട് മൈതാനം) ഉച്ച മൂന്നിനാണ് സമ്മേളനം തുടങ്ങുക. ന്യൂനപക്ഷ കമീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ മുഖ്യാതിഥിയാകും. നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ പി.സി. മോഹനൻ സംബന്ധിക്കും. പത്മശ്രീ പുരസ്കാര ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പി. മീനാക്ഷി ഗുരുക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. വിവിധ നാടൻ കലകളുടെ അവതരണം, മാഹിയിലെ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ എയർപോർട്ട് അതോറിറ്റി ദക്ഷിണ മേഖല മേധാവി എസ്. ശ്രീകുമാർ, കോഴിക്കോട് എയർപോർട്ട് അതോറിറ്റി ഡയറക്ടർ ജെ.ടി. രാധാകൃഷ്ണൻ, കണ്ണൂർ എയർപോർട്ട് അതോറിറ്റി പ്രതിനിധി ജി. പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.