നല്ല സിനിമകൾ അവഗണിക്കപ്പെടുന്നു

കണ്ണൂര്‍: ചെറിയസിനിമകള്‍ക്ക് പ്രദര്‍ശനസാധ്യത തീരെ കുറയുന്നുവെന്നതിനാല്‍ പല നല്ല സിനിമകളും അവഗണിക്കപ്പെടുകയാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ 'ഗോള്‍ഡ് കോയിന്‍സ്' സിനിമയിലെ അഭിനേതാവ് ഡോ. അമര്‍ രാമചന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുപറ്റം കുട്ടികളുടെ മനസ്സി​െൻറ നന്മപറയുന്ന 'ഗോള്‍ഡ് കോയിന്‍സ്' ഏവരുടെയും ഹൃദയം കീഴടക്കുമെന്നതില്‍ സംശയമില്ലെങ്കിലും പല കാരണങ്ങള്‍കൊണ്ടും സിനിമക്ക് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ല. കുട്ടികള്‍ക്ക് നല്ലൊരു സന്ദേശം പകരുന്നതാണ് പ്രമേയം. എന്നാൽ, നല്ലൊരു സന്ദേശമുള്ള ചിത്രം ചെറിയ സിനിമകള്‍ നേരിടുന്ന അവഗണന ഇൗ ചിത്രവും നേരിട്ടുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. അമര്‍ രാമചന്ദ്ര​െൻറ എട്ടാമത്തെ സിനിമയാണ് ഗോള്‍ഡ് കോയിന്‍സ്. വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ ബാലതാരം മാസ്റ്റര്‍ ഗോപാലും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.