തെരുവുവിളക്കുകൾ കത്തുന്നില്ല; വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്

കേളകം: കൊളക്കാട് ടൗണിൽ തെരുവുവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്. ടൗണിലെ പത്തോളം തെരുവുവിളക്കുകളാണ് പ്രകാശിക്കാതായിട്ടുള്ളത്്. നിരവധി തവണ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ടൗണിലെ വ്യാപാരികൾ നേരത്തേ കടയടച്ചു പോകുന്നതിനും കാരണമാകുന്നു. രാത്രികാലങ്ങളിലെത്തുന്ന സ്ത്രീജനങ്ങളുൾപ്പെടെയുള്ള യാത്രക്കാർക്കും പുലർച്ചെ ക്ഷീരസംഘത്തിലെത്തുന്ന ക്ഷീരകർഷകർക്കും ബുദ്ധിമുട്ടാണ്. അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂനിറ്റ് പ്രസിഡൻറ് ജോൺ കാക്കരമറ്റം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.