കോളജിനു മുന്നില്‍ റീത്തുവെച്ചതിനെതിരെ പ്രതിഷേധം

ചെറുപുഴ: കന്നിക്കളം നവജ്യോതി കോളജിന് മുന്നില്‍ റീത്തുവെച്ച സംഭവത്തില്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് കോളജ് യൂനിയന് ആദരാഞ്ജലികള്‍ എന്ന് പ്രിൻറ് ചെയ്ത് പതിച്ച റീത്ത് കോളജിന് സമീപം കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ കോളജ് യൂനിയന്‍ പ്രവര്‍ത്തനത്തില്‍ നിരാശ പൂണ്ട ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എന്ന പേരില്‍ പ്രദേശത്ത് വ്യാപകമായി നോട്ടീസ് പ്രചാരണവും നടന്നിരുന്നു. വര്‍ഷങ്ങളായി മാഗസിന്‍ ഇറങ്ങുന്നില്ല, കെ.എസ്.യുവിനുവേണ്ടി യൂനിയന്‍ തെരഞ്ഞെടുപ്പ് മാനേജ്‌മ​െൻറ്അട്ടിമറിക്കുന്നു, യൂനിയന്‍ പ്രവര്‍ത്തനങ്ങൾ മാനേജ്‌മ​െൻറ് താല്‍പര്യപ്രകാരമാണ്, യൂനിവേഴ്‌സിറ്റി കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് റീത്ത് കാണപ്പെട്ടത്. സംഭവത്തില്‍ ചെറുപുഴ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പതിവായി കെ.എസ്.യുവാണ് ഇവിടെ വിജയിക്കാറുള്ളത്. കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ് സതീശന്‍ കാര്‍ത്തികപ്പള്ളി, ചെറുപുഴ മണ്ഡലം പ്രസിഡൻറ് മിഥിലാജ് പുളിങ്ങോം, കെ.എസ്.യു ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.