അവിശ്വാസം; ബി.ജെ.പിക്ക്​ ആലപ്പുഴയിലെ ഏക ഗ്രാമപഞ്ചായത്ത്​ നഷ്​ടമായി, പ്രസിഡൻറ​ും വൈസ്​ പ്രസിഡൻറും​ പുറത്തായി

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക ഗ്രാമ പഞ്ചായത്തായ ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂരിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കി. എൽ.ഡി.എഫ്, കേരള കോൺഗ്രസ് എം, കോൺഗ്രസ് സഖ്യത്തി​െൻറ നേതൃത്വത്തിലാണ് ബി .ജെ.പിയെ താഴെയിറക്കിയത്. പ്രസിഡൻറ് ജലജ രവീന്ദ്രനെതിരെ കോൺഗ്രസിലെ ഹരികുമാർ മുരിത്തിട്ടയും വൈസ് പ്രസിഡൻറ് മോഹനൻ വല്യവീട്ടിലിനെതിരെ കേരള കോൺഗ്രസ് എമ്മിലെ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ ബുധനാഴ്ച രാവിലെയും ഉച്ചക്കുമായി നടന്ന ചർച്ചയിലും വോട്ടെടുപ്പിലും 13 അംഗങ്ങൾ പങ്കെടുത്തു. അവിശ്വാസത്തെ അനുകൂലിച്ച് കേരള കോൺഗ്രസ് എമ്മിലെ മൂന്നും എൽ.ഡി.എഫിലെ രണ്ടും യു.ഡി.എഫിലെ രണ്ടും അംഗങ്ങൾ ഉൾെപ്പടെ ഏഴു പേർ വോട്ടു ചെയ്തു. എതിർത്ത് ബി.ജെ.പിയിലെ ആറ് അംഗങ്ങളും അണിനിരന്നു. ചെങ്ങന്നൂർ ബി.ഡി.ഒ ബി. ഹർഷനായിരുന്നു. ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പിന്തുണയോടെ കേരള കോൺഗ്രസ് എം പ്രതിനിധികൾ പ്രസിഡൻറും വൈസ് പ്രസിഡൻറുമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.