മദ്റസ കെട്ടിടം കത്തിനശിച്ചു

തളിപ്പറമ്പ്: കപ്പാലത്തിനടുത്ത തങ്ങൾപള്ളിയുടെ പഴയ . ചൊവ്വാഴ്ച രാത്രി 11 മണിയോടെ സമീപത്തെ കടക്കാരനാണ് തീപിടിച്ചത് കണ്ടത്. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. പാചകത്തിനായി ഉപയോഗിക്കുന്നതാണിപ്പോൾ ഈ കെട്ടിടം. ഓടുമേഞ്ഞ മേൽക്കൂരയടക്കം കത്തിനശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാമൂഹികവിരുദ്ധർ തീയിട്ടതാണെന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. കർഷകസംഘം താലൂക്ക് ഒാഫിസ് മാർച്ച് തളിപ്പറമ്പ്: വിവിധ വില്ലേജുകളിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, കൈവശക്കാർക്കെല്ലാം ഉപാധിരഹിത പട്ടയങ്ങൾ നൽകുക, രേഖയും പട്ടയവും ഉള്ളവരിൽനിന്ന് നികുതി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.പി. ദാമോദരൻ ഉദ്ഘാടനംചെയ്തു. പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം. വേലായുധൻ, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ശശിധരൻ, പി.വി. രാമകൃഷ്ണൻ, ആനക്കീൽ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.