kc101

കല്ലറക്കൽ ഇനി ഭിക്ഷാടന നിരോധിത മഹല്ല് പാനൂർ: ചെണ്ടയാട് കല്ലറക്കൽ മഹല്ല് ഇനി ഭിക്ഷാടന നിരോധിത മഹല്ലാകും. ഭിക്ഷാടനമാഫിയയെ നിയന്ത്രിക്കുന്നതിനാണ് കല്ലറക്കൽ ജുമാമസ്ജിദ് ആൻഡ് ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യമറിയിച്ച് മഹല്ലിലെ മുഴുവൻ വീടുകളിലും സ്റ്റിക്കർ പതിക്കും. കൂടാതെ, പ്രദേശത്തെ പ്രധാന കവലകളിൽ ബോർഡുകൾ സ്ഥാപിക്കും. വീടുകളിൽ കയറിയുള്ള യാചന ഇനിമുതൽ അനുവദിക്കില്ല. വീടുകളിലെത്തുന്ന അർഹരായവർക്ക് മഹല്ല് കമ്മിറ്റി സെക്രട്ടറിയെ സമീപിച്ചാൽ ആവശ്യമായ സാമ്പത്തികസഹായം നൽകും. ഭിക്ഷാടന നിരോധിത മഹല്ല് പ്രഖ്യാപനം ജുമാമസ്ജിദിന് മുന്നിൽ ബോർഡ് സ്ഥാപിച്ച് പാനൂർ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ നിർവഹിച്ചു. െസക്രട്ടറി എം.സി.വി. ഗഫൂർ, വൈസ് പ്രസിഡൻറ് പി.വി. ഇസ്മായിൽ ഹാജി, ജോ. െസക്രട്ടറി എം.പി. അശ്റഫ്, കമ്മിറ്റി അംഗം ഒ.പി. കുഞ്ഞബ്ദുല്ല ഹാജി എന്നിവർ പങ്കെടുത്തു. മഹല്ലിനെ പട്ടിണിരഹിത മഹല്ലായി പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.