എൻ.ജി.ഒ.എ ധർണ

കണ്ണൂർ: എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഡി.ഡി.ഇ ഒാഫിസ് മാർച്ചും ധർണയും നടത്തി. വിദ്യാഭ്യാസവകുപ്പിലെ പൊതുമാനദണ്ഡം മറികടന്നുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കുക, സർക്കാർവിഹിതം ഉൾപ്പെടുത്തി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. എൻ.ജി.ഒ.എ ജില്ല പ്രസിഡൻറ് രാജേഷ് ഖന്ന അധ്യക്ഷതവഹിച്ചു. ടി. മോഹൻകുമാർ, കെ.വി. അബ്ദുറഷീദ്, എ. ഉണ്ണികൃഷ്ണൻ, ജോയ് ഫ്രാൻസിസ്, എം.പി. ഷനീജ്, കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.