ആറളം ഫാം തൊഴിലാളിസമരം ഒത്തുതീർന്നു

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒത്തുതീര്‍പ്പുപ്രകാരം നേരത്തേ സ്ഥിരപ്പെടുത്താന്‍ ബാക്കിയുള്ള 10 തൊഴിലാളികളെ സ്ഥിരപ്പെടുത്താനും നിലവിലെ 34 പ്ലാേൻറഷൻ തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളാക്കി മാറ്റാനുമുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സ്ഥിരപ്പെടുത്തിയതി​െൻറ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുവരെ പ്ലാേൻറഷന്‍ ലേബര്‍ കമ്മിറ്റി അംഗീകരിച്ച വേതനം ഇവര്‍ക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 30നു മുമ്പ് പട്ടികജാതി--വര്‍ഗ വികസന മന്ത്രി എ.കെ. ബാല​െൻറ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗംചേരും. ആറളം ഫാമി​െൻറ വികസനത്തിന് സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ല ലേബര്‍ ഓഫിസര്‍ കെ.എം. അജയകുമാര്‍, ആറളം ഫാം എം.ഡി ടി.കെ. വിശ്വനാഥന്‍ നായര്‍, യൂനിയന്‍ നേതാക്കളായ കെ.കെ. ജനാര്‍ദനന്‍, എം. രാമചന്ദ്രന്‍ പിള്ള, പി.ഡി. ജോസ്, ഷാജി അലക്‌സാണ്ടര്‍, ആര്‍. ബാലകൃഷ്ണപ്പിള്ള, എ.പി. ജോസഫ്, കെ. വേലായുധന്‍, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ടി.പി. പ്രേമരാജന്‍, ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.