ജില്ലയിൽ ഇതുവരെ ലഭിച്ചത്​ 487.2 മി.മീ മഴ

കാസർകോട്: തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതിനുശേഷം ജില്ലയിൽ ഇതുവരെ 487.2 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 37 മി.മീ മഴയാണ് ലഭിച്ചത്. മേയ് 30നാണ് ജില്ലയിൽ മൺസൂൺ ആരംഭിച്ചത്. ഇതുവരെ നാലുപേർ കാലവർഷത്തിൽ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 വീടുകൾ പൂർണമായും 14 വീടുകൾ ഭാഗികമായും തകർന്നു. ഇതുവരെ ജില്ലയിൽ കാലവർഷത്തിൽ 52 വീടുകളാണ് തകർന്നത്. ഇതിൽ 14 വീടുകൾ പൂർണമായും 38 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിലാകെ 9,58,435 രൂപയുടെ നാശനഷ്ടമുണ്ടായി. 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 5,39,435 രൂപയുടെ നാശനഷ്ടമാണെന്ന് കലക്ടറേറ്റിലെ കൺേട്രാൾ റൂമിൽനിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.