ചെറുവത്തൂര്‍ സ്​റ്റേഷനില്‍ സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകി

ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ട്രെയിനുകള്‍ ചെറുവത്തൂരിലും നീലേശ്വരത്തും പിടിച്ചിട്ടു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ചെറുവത്തൂര്‍ സ്റ്റേഷനിലെ സിഗ്നൽ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഈ സമയത്ത് സ്റ്റേഷനിലെത്തിയ മംഗള എക്സ്പ്രസ് അരമണിക്കൂര്‍ നേരം സ്റ്റേഷനില്‍ പിടിച്ചിടേണ്ടിവന്നു. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് നീലേശ്വരം സ്റ്റേഷനിലും അരമണിക്കൂര്‍ പിടിച്ചിട്ടു. ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയില്‍ പാളത്തിനും ട്രെയിനുകള്‍ക്കും അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ യാത്രക്കാരെ വലക്കുകയാണ്‌. ചെറുവത്തൂര്‍ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം ചരക്കുവണ്ടിയുടെ ബോഗികള്‍ വേര്‍പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അരമണിക്കൂറിലധികം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മയ്യിച്ചയില്‍ രണ്ടാഴ്ച മുമ്പ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ചെറുവത്തൂര്‍ സ്റ്റേഷനില്‍ പാളത്തില്‍ ഇരുമ്പുകമ്പി െവച്ച സംഭവവും ഉണ്ടായിരുന്നു. കനത്തമഴയില്‍ സ്റ്റേഷന്‍ കെട്ടിടത്തിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകിയതും കഴിഞ്ഞ ദിവസമായിരുന്നു. പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രം വന്‍ദുരന്തം വഴിമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.