ബസുകൾ കടക്കാതെ കൊട്ടിയൂരിലെ ബസ്​സ്​റ്റാൻഡ്​

കേളകം: കൊട്ടിയൂർ- നീണ്ടുനോക്കി ടൗണിൽ വർഷങ്ങൾക്കുമുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബസ്സ്റ്റാൻഡ് നോക്കുകുത്തിയായി. തുടക്കംമുതൽ അധികൃതർ അവലംബിച്ച അവഗണനയാണ് കൊട്ടിയൂർ ബസ്സ്റ്റാൻഡി​െൻറ ശോച്യാവസ്ഥക്ക് കാരണം. ബസുകൾ കടക്കാത്ത കൊട്ടിയൂർ ബസ്സ്റ്റാൻഡ് നിലവിൽ സ്വകാര്യവാഹനങ്ങളുടെ താവളമായി. കൊട്ടിയൂർ ഉത്സവകാലത്തുപോലും ബസ്സ്റ്റാൻഡ് ഉപയോഗപ്പെടുത്താത്തതിനാൽ പഞ്ചായത്തിന് വരുമാനനഷ്ടവുമുണ്ട്. നിലവിൽ ടൗണിലെ തിരക്കേറിയ പ്രധാന പാതയിലാണ് ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കാറുണ്ട്. ടൗണി​െൻറ വികസനത്തിനും പഞ്ചായത്തിന് വരുമാനവർധനക്കും ഉതകുന്ന ബസ്സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.