റമദാൻ പ്രഭാഷണം

കണ്ണൂര്‍: സുന്നി യുവജനസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്തഫ ഹുദവി ആക്കോടി​െൻറ റമദാന്‍ പ്രഭാഷണം 15 മുതല്‍ 18വരെ കലക്ടറേറ്റ് മൈതാനിയിലെ ശംസുല്‍ ഉലമ നഗറില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ എട്ടിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡൻറ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ലൈലത്തുല്‍ ഖദ്ര്‍ പുണ്യങ്ങള്‍ പെയ്യുന്ന പുണ്യരാത്രി, ആടും മാടും നമ്മുടെ നാടും, ബീവി സുമയ്യ: കനല്‍പഥങ്ങളിലെ കനകശോഭ, കഫം പുടവക്ക് കീശയില്ല എന്നീ വിഷയങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ച 12വരെയാണ് പ്രഭാഷണം. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് കണ്ണൂരില്‍ മുസ്തഫ ഹുദവിയുടെ പ്രഭാഷണം നടക്കുന്നത്. അഹ്മദ് തേര്‍ളായി, എ.കെ. അബ്ദുല്‍ ബാഖി, സത്താര്‍ വളക്കൈ, ഷൗക്കത്തലി മട്ടന്നൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.