ഇഫ്​താർസംഗമം

ഇരിട്ടി: അറ്റുപോകുന്ന സാഹോദര്യവും സ്നേഹബന്ധങ്ങളും ഉൗട്ടിയുറപ്പിക്കുന്ന വേദിയാകണം ഇഫ്താർ സംഗമമെന്ന് സണ്ണി ജോസഫ് എം.എൽ.എ. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ കമ്മിറ്റി ഇരിട്ടി എ.ടു.എച്ചിൽ സംഘടിപ്പിച്ച സൗഹൃദ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ ഇഫ്താർസന്ദേശം നൽകി. ഇരിട്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.പി. ഉസ്മാൻ, സി. മുഹമ്മദലി, 'മാധ്യമം' സർക്കുലേഷൻ മാനേജർ ഡെന്നിസ് തോമസ്, ഇരിട്ടി മഹാത്മാ കോളജ് പ്രിൻസിപ്പൽ എം.ജെ. മാത്യു, ടി.കെ. മുഹമ്മദലി, കെ. സാദിഖ്, പടിയൂർ ദാമോദരൻ, ടി.വി. കൃഷ്ണൻ, വ്യാപാരിനേതാക്കളായ റെജി തോമസ്, പി. അയ്യൂബ്, കെ.പി. അലിഹാജി, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ഷെഫീർ ആറളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.