ഒടുവള്ളിത്തട്ട്^കുടിയാന്മല റോഡ്: അവഗണനക്കെതിരെ കർമസമിതി പ്രതിഷേധ കൂട്ടായ്മ

ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ്: അവഗണനക്കെതിരെ കർമസമിതി പ്രതിഷേധ കൂട്ടായ്മ നടുവിൽ: ഒടുവള്ളി-കുടിയാന്മല റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ കർമസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. കുടിയേറ്റകാലം മുതൽക്കുള്ള റോഡായിട്ടും അവഗണന തുടരുകയാണെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത് കർമസമിതി രക്ഷാധികാരി പുലിക്കുരുമ്പ പള്ളി വികാരി ഫാ. നോബിൾ ഓണംകുളം പറഞ്ഞു. ജോസഫ് ആര്യങ്കാലായിൽ അധ്യക്ഷത വഹിച്ചു. നടുവിൽ ജുമാമസ്ജിദ് പ്രസിഡൻറ് കെ. നുറുദ്ദീൻ ഹാജി, എൻ.വി. ഭാസ്കരൻ നമ്പ്യാർ, എ.ആർ. അബ്ദുല്ല, മണ്ഡളം പള്ളി വികാരി ഫാ. ജോസ് കൂവന്നിക്കുന്നേൽ, കെ. ചന്ദ്രശേഖരൻ, ഫാ. ജോസഫ് കോയിപ്പുറം, രാജു കൊന്നക്കൽ, കെ.എം. ജോസഫ് കാരക്കാട്ട്, കർമസമിതി ചെയർമാൻ ബെന്നി മുട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകാനും നടപടിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനുമാണ് തീരുമാനം. റോഡി​െൻറ വിഷയത്തിൽ സംസ്ഥാന സർക്കാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ബുധനാഴ്ച ഉപരോധസമരം നടത്തുന്നുണ്ട്. കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അതേസമയം, ഉപരോധസമരത്തിനെതിരെ എൽ.ഡി.എഫ് രംഗത്തെത്തി. അഞ്ചുവർഷം മന്ത്രിയായിരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തതി‍​െൻറ ജാള്യം മറക്കാനാണ് കെ.സി. ജോസഫി​െൻറ സമരമെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. കെ.സി. ജോസഫ് എം.എൽ.എയെ വെള്ളിമൂങ്ങ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.