ഹെൽപ് ഡെസ്ക്

പാനൂർ: ബാങ്കുകളിൽനിന്ന് വായ്പ എടുത്ത് തിരിച്ചടക്കാനാവാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിവിശദീകരണവും ഗുണഭോക്താക്കളുടെ സംശയനിവാരണത്തിന് സംഘടിപ്പിച്ചു. പാനൂർ ഹൈസ്കൂളിൽ കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയതു. ഷിനീഷ് നരവൂർ, പ്രശോഭ്, എം.പി. ബൈജു, പി.പി. പ്രഗീഷ്, ശ്രീകാന്ത്, -----------അബരീഷ് ----------------------എന്നിവർ സംസാരിച്ചു. വൃക്ഷെത്തെ നടീൽ പാനൂർ: വിളക്കോട്ടൂർ വനിതാ സഹകരണസംഘത്തി​െൻറ ഹരിതം സഹകരണം വൃക്ഷെത്തെ നടീൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ നെല്യാട്ട് നിർവഹിച്ചു. സെക്രട്ടറി ടി. പ്രജുല, ഇ. ഷൈന എന്നിവർ നേതൃത്വം നൽകി. റമദാൻ കിറ്റ് വിതരണം പാനൂർ: ചെണ്ടയാട് വരപ്ര മുസ്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി, കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമദാൻ കിറ്റ് വിതരണവും പണ്ഡിതനായ കെ.എം. ചെണ്ടയാടിനെ ആദരിക്കലും വരപ്ര കുഞ്ഞമ്മദ് ഹാജി സ്മാരക സൗധത്തിൽ നടന്നു. യോഗത്തിൽ ശാഖ പ്രസിഡൻറ് കുങ്കറവിട മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. യൂസഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കൊമ്പൻ മഹമൂദ് നിർവഹിച്ചു. യോഗത്തിൽ സി.കെ.വി. മൂസ, ടി.പി. മുസ്തഫ, മുത്താറി ഇസ്മായിൽ, നസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.