തലശ്ശേരി താലൂക്കിൽ റേഷൻ കാർഡ്​ വിതരണം തുടങ്ങി

കൂത്തുപറമ്പ്: . ഭക്ഷ്യ സിവിൽ സെപ്ലെസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റേഷൻ കടകൾ കേന്ദ്രീകരിച്ചാണ് കാർഡ് വിതരണം. ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തിൽവന്ന ശേഷമുള്ള ആദ്യ റേഷൻ കാർഡാണ് വിതരണം ചെയ്യുന്നത്. നാല് തരത്തിലുള്ള കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ബി.പി.എൽ വിഭാഗത്തിലെ മുൻഗണന പട്ടികയിലുള്ളവർക്ക് റോസ് നിറത്തിലുള്ള കാർഡുകൾ നൽകുമ്പോൾ മുൻഗണന പട്ടികയിലിടം നേടാനാവാത്തവർക്ക് വെള്ളക്കാർഡും അേന്ത്യാദയ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മഞ്ഞയും സബ്സിഡിക്ക് അർഹതയില്ലാത്തവർക്ക് നീല നിറത്തിലുള്ള കാർഡുമാണ് നൽകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വാതിൽപ്പടി വിതരണം ഉൾപ്പെടെ നടക്കുന്ന പശ്ചാത്തലത്തിൽ റേഷൻ കാർഡുകളിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർഡിലുൾപ്പെട്ടവർ നേരിട്ടെത്തി റേഷൻ കാർഡുകൾ കൈപ്പറ്റണമെന്ന നിർദേശമുള്ളതിനാൽ വൻ തിരക്കാണ് വിതരണ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.