വയോജന ശിൽപശാല

കണ്ണൂര്‍: ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനമായ വ്യാഴാഴ്ച സാമൂഹിക സുരക്ഷ മിഷന്‍ ജില്ലയിലെ വയോമിത്രം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയാകും. ജില്ല സാമൂഹികനീതി ഓഫിസര്‍ എല്‍. ഷീബ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. നാരായണ നായ്ക്, ഡിവൈ.എസ്.പിയും ഓള്‍ഡ് ഏജ് കെയര്‍ ജില്ല നോഡല്‍ ഓഫിസറുമായ മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മഹേഷ് പള്ളൂര്‍, പി. റനീഷ്, കെ. പ്രബിത്ത് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.