സമൂഹമാധ്യമങ്ങളിൽ പരസ്പരവിമർശനം: പെർളയിൽ സംഘർഷം

ബദിയടുക്ക: ബീഫ് പ്രശ്നത്തി​െൻറപേരിൽ സമൂഹമാധ്യമങ്ങളിൽ പരസ്പരം വിമർശനത്തിനൊടുവിൽ പെർളയിലുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബി.ജെ.പി, സി.പി.എം അനുഭാവികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ സി.പി.എം അനുഭാവികളായ ബാഡൂറിലെ ജയന്തകുമാർ (28), വാമന (21), പവൻകുമാർ (24) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിലും ബി.ജെ.പി അനുഭാവികളായ പെർളയിലെ ലോകേഷ് (28), ഗണേശ് (22), പ്രകാശ് (30), സച്ചിൻ (29) എന്നിവരെ കാസർകോെട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബി.ജെ.പി അനുഭാവികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഉക്കിനടുക്കയിൽവെച്ച് വാഹനത്തിനുനേരെ കല്ലെറിഞ്ഞു. കല്ലേറിൽ വാഹനത്തി​െൻറ ചില്ല് തകർന്നു. പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.