നെൽകൃഷിയിൽ കണ്ണൂരിന്​ മാതൃകയാവാൻ മയ്യിൽ പഞ്ചായത്ത്​

കണ്ണൂർ: നെൽകൃഷിയിൽ കണ്ണൂർ ജില്ലക്കു മാതൃകയാവാൻ മയ്യിൽ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളും സമ്പൂർണമായി കൃഷി ചെയ്താണ് മയ്യിൽ മാതൃകയാവുന്നത്. ഗ്രാമപഞ്ചായത്തിെനാപ്പം സംസ്ഥാന കൃഷിവകുപ്പ്, നബാർഡ്, കൃഷി വിജ്ഞാന കേന്ദ്രം, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമ്പൂർണ നെൽകൃഷിയിലേക്ക് നടന്നടുക്കുന്നത്. 25 പാടശേഖരങ്ങളുടെ ആഭിമുഖ്യത്തിൽ മയ്യിലിെല 1375 ഏക്കറിൽ കൃഷിയൊരുക്കും. ഇതിനായി 16 ടൺ വിത്ത് സംഭരിച്ചുകഴിഞ്ഞു. 625 ഏക്കർ തരിശ് ഭൂമിയാണ് കൃഷിയോഗ്യമാക്കുന്നത്. 10 സ​െൻറിൽ 300 കി.ഗ്രാമെങ്കിലും നെല്ലുൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജന പങ്കാളിത്തത്തിൽ സമ്പൂർണ നെൽകൃഷി പദ്ധതി നടപ്പാക്കുന്നത്. അനാദായകരമാണെന്നുകണ്ട് െനൽകൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ മയ്യിൽ നെല്ലുൽപാദന കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇതുവഴി അരിയാക്കി പ്രത്യേക ബ്രാൻഡിൽ വിപണനം നടത്താനും പദ്ധതിയുണ്ട്. നടീൽ ഉത്സവവും മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ പ്രവർത്തനവും വ്യാഴാഴ്ച നടക്കും. കയരളം കീഴാലം പാടശേഖരത്തിൽ രാവിലെ 8.30ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിക്കും. കമ്പനി പ്രവർത്തനോദ്ഘാടനവും ലോേഗാ പ്രകാശനവും പി.കെ. ശ്രീമതി എം.പി നിർവഹിക്കും. കൃഷിഭൂമി പുരസ്കാരം നേടിയ മലയൻകുനി സഹോദരങ്ങളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ആദരിക്കും. തൃശൂർ കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് സെമിനാർ ഉദ്ഘാടനം ചെയ്യും. ട്രാക്ടർ ഒാപറേറ്റർമാരെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി ആദരിക്കും. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഒാഫിസർ കെ. ഒാമന കർമപരിപാടി സമർപ്പിക്കും. കാവിന്മൂല നന്തുടി അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ ടി. ബാലൻ, സംഘാടക സമിതി ജോയൻറ് കൺവീനർ പി.പി. രമേശൻ, കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഡോ. പി. ജയരാജ്, ഇരിക്കൂർ കൃഷി അസി. ഡയറക്ടർ ജമീല കുന്നത്ത്, കൃഷി ഒാഫിസർ പി. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.