താലൂക്ക്​തല ഉദ്​ഘാടനം

കാസർകോട്: സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം നടന്നു. മുളിയാർ സർവിസ് സഹകരണ ബാങ്ക്, പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. മുളിയാർ പഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനംചെയ്തു. മുഹമ്മദ് ഷുക്കൂർ അധ്യക്ഷതവഹിച്ചു. സഹകരണ അസി. രജിസ്ട്രാർ ശശിധരൻ കാട്ടൂർ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ. ദിവാകരൻ, ബാങ്ക് പ്രസിഡൻറ് കെ. ഗോപാലൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മഞ്ജു, വൈസ് പ്രസിഡൻറ് ടി. ഗോപിനാഥൻ നായർ, എ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പ്രിയംവദ സ്വാഗതവും സെയ്ദ് മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.