മണൽകടത്ത്​ ശ്രമം വെള്ളത്തിലായി; മുങ്ങിയ പിക്​ അപ്​ പൊലീസ് പിടികൂടി

കുമ്പള: പിക്അപ് പുഴയിലിറക്കി മണൽ വാരാനുള്ള മണൽകടത്ത് സംഘത്തി​െൻറ ശ്രമം വാഹനം പൂഴിയിൽ താഴ്ന്നതോടെ വിഫലമായി. കനത്ത മഴയെത്തുടർന്ന് പുഴയിലെ നീരൊഴുക്കിൽ മുങ്ങിയ പിക്അപ് പൊലീസ് പിടികൂടി. ഞായറാഴ്ച അംഗടിമുഗർ പുഴയിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് മണൽകടത്തുകാർ പിക്അപ്പുമായി അംഗടിമുഗർ പുഴയിലെത്തിയത്. മണൽ നിറച്ച് പുറപ്പെടാൻ സമയത്ത് മണലി​െൻറ ഭാരവും മഴയിൽ പുഴയിലുണ്ടായ ചതുപ്പും കാരണം പിക്അപ് പൂഴിയിൽ താണുപോയി. ഏറെ ശ്രമിച്ചിട്ടും വാഹനം മുമ്പോട്ടെടുക്കാനാവാതെ വിഷമിച്ച സംഘം അവസാനം നാളെ വരാമെന്ന കണക്കുകൂട്ടലിൽ വാഹനം പുഴയിൽതന്നെ ഉപേക്ഷിച്ച് തടിതപ്പുകയായിരുന്നു. എന്നാൽ, ഞായറാഴ്ച മലയോര പ്രദേശങ്ങളിൽ ശക്തമായി മഴ പെയ്തതിനെത്തുടർന്ന് പുഴയിൽ നീരൊഴുക്കെത്തി. വൈകീേട്ടാടെ നീരൊഴുക്ക് ശക്തിപ്രാപിക്കുകയും പിക് അപ് വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പുഴയിൽ അനാഥമായി പിക്അപ് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് നാട്ടുകാർ കുമ്പള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എക്സ്കവേറ്ററുമായെത്തി പിക് അപ്കരക്കെത്തിച്ചു. പൊലീസ് കേസെടുത്ത് വണ്ടി നമ്പറി​െൻറ അടിസ്ഥാനത്തിൽ ഉടമയെയും കടത്തുസംഘത്തെയുംപറ്റി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.