മകളെ കോളജിൽ ചേർക്കാൻ പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഉരുവച്ചാൽ: മകളെ കോളജിൽ ചേർക്കാൻ പോകുന്നതിനിടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാലൂർ ചെമ്മരം പനമ്പറ്റയിലെ പരേതനായ മാണിയത്ത് കുഞ്ഞിരാമ​െൻറയും കക്കണ്ടി ദേവൂട്ടിയുടെയും മകൻ കക്കണ്ടി പ്രകാശൻ (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മകൾ അനശ്വരയെ ഡിഗ്രിക്ക് ചേർക്കാൻ ഭാര്യയോടൊപ്പം പോകുന്നതിനിടെ ചെമ്മരം ബസ്സ്റ്റോപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഉരുവച്ചാൽ മെഡിക്കൽ സ​െൻററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ക്ലീനറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ഷീന പുതുശ്ശേരി. മക്കൾ: കാവ്യ (ക്രൈസ്റ്റ് കോളജ് ഡിഗ്രി വിദ്യാർഥിനി), അനശ്വര. സഹോദരങ്ങൾ: ബേബി, സുമതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.