അധ്യാപക പാനൽ തയാറാക്കും

കാസർകോട്: പെരിയ സർക്കാർ പോളിടെക്നിക് കോളജിൽ ഇലക്േട്രാണിക്സ് എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ഡെമോൺസ്േട്രറ്റർ, േട്രഡ്സ്മാൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ഡെമോൺസ്േട്രറ്റർ, േട്രഡ് ഇൻസ്ട്രക്ടർ, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള വർക്ഷോപ് ഇൻസ്ട്രക്ടർ, േട്രഡ് ഇൻസ്ട്രക്ടർ (സ്മിത്തി), േട്രഡ് ഇൻസ്ട്രക്ടർ (ടേണിങ്), േട്രഡ്സ്മാൻ (സ്മിത്തി), സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ഡെമോൺസ്േട്രറ്റർ, േട്രഡ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 16ന് നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 9.30നകം രജിസ്റ്റർ ചെയ്യണം. ഡെമോൺസ്േട്രറ്റർ, വർക്ഷോപ് ഇൻസ്ട്രക്ടർ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തിൽ കുറയാതെ നേടിയ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും േട്രഡ് ഇൻസ്ട്രക്ടർ, േട്രഡ്സ്മാൻ തസ്തികക്ക് ഐ.ടി.ഐ, ടി.എച്ച്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 04672-234020.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.