ധർണ നടത്തി

കണ്ണൂർ: പട്ടിക ജാതി ക്ഷേമസമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സ്വകാര്യ, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക, ഭൂരഹിതരായ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമിയും വീടും നൽകുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ജില്ല പ്രസിഡൻറ് ടി. പവിത്രൻ അധ്യക്ഷത വഹിച്ചു. ഇ.ഗംഗാധരൻ, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.