അപകടങ്ങൾ പതിവായി നീലേശ്വരം-^ചാളക്കടവ്​ റോഡ്​

അപകടങ്ങൾ പതിവായി നീലേശ്വരം--ചാളക്കടവ് റോഡ് നീലേശ്വരം: പൊട്ടിപ്പൊളിഞ്ഞ നീലേശ്വരം--ചാളക്കടവ് റോഡിൽ മഴക്കാലമായതോടെ അപകടം പതിവാകുന്നു. രാത്രികാലങ്ങളിൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് ദുരിതമാകുന്നു. റോഡും കുഴിയും മനസ്സിലാവാതെ അപകടത്തിൽപെടുന്നു. ചിറപ്പുറം മുതൽ ചാളക്കടവ് വരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. കുഴി ഒഴിവാക്കി തെറ്റായ ദിശയിൽ പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് കുഴിയിൽ വീണ ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. അറ്റകുറ്റപ്പണി നടത്താതെ മൂന്നുവർഷമായി. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടം വർധിക്കാനാണ് സാധ്യത. അടിയന്തരമായി അധികൃതർ ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.