ഭെൽ ഇ.എം.എൽ പ്രതിസന്ധി: ചർച്ച ഇന്ന്​; എം.എൽ.എക്ക്​ ക്ഷണമില്ല

കാസര്‍കോട്: ജില്ലയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെൽ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് കമ്പനിയുടെ പ്രതിസന്ധി ചർച്ച ചെയ്യാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേരും. എന്നാൽ, യോഗത്തിൽ കാസർകോട് എം.എൽ.എയെ ക്ഷണിച്ചിട്ടില്ല. തന്നെ മാറ്റിനിർത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. യോഗത്തിലേക്ക് ധനമന്ത്രി, വ്യവസായ മന്ത്രി, കാസര്‍കോട് എം.പി പി.കരുണാകരൻ എന്നിവരെയും തൊഴിലാളി സംഘടന പ്രതിനിധികളെയുമാണ് ക്ഷണിച്ചത്. കെല്‍ കമ്പനി കേന്ദ്രസർക്കാറിന് കീഴിലെ ഭെല്‍ ഏറ്റെടുത്തശേഷം കമ്പനിയും ജീവനക്കാരും നേരിടേണ്ടിവന്ന പ്രതിസന്ധി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ സദാനേരവും ശ്രദ്ധിച്ചിരുന്ന തന്നെ യോഗത്തിലേക്ക് ക്ഷണിക്കാത്തതി​െൻറ യഥാര്‍ഥ കാരണമെന്തെന്ന് അന്വേഷിക്കണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു. ഭെല്‍ പ്രശ്‌നം നിരവധി തവണ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചിട്ടുണ്ടെന്നും ഇത്തവണ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴും ഭെല്ലി​െൻറ കാര്യത്തില്‍ പ്രത്യേക യോഗം വിളിക്കണമെന്ന് വ്യവസായ മന്ത്രിയോട് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.