ജിഷ്ണുകേസ് സി.ബി.ഐക്ക് കൈമാറാൻ മാതാവ് മുഖ്യമന്ത്രിയെ കാണും

വളയം: പാമ്പാടി നെഹ്റുകോളജിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിവേദനം നൽകിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് കൈമാറിയതായി കോടിയേരി കുടുംബത്തെ അറിയിച്ചിരുന്നു. സർക്കാറിൽനിന്ന് അനുഭാവപൂർണമായ സമീപനമുണ്ടായതോടെയാണ് കുടുംബം മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. പിതാവ് അശോകൻ നേരേത്ത ഡി.ജി.പിക്ക് നൽകിയ നിവേദനം സർക്കാറിന് കൈമാറിയിരുന്നു. കേസ് സി.ബി.ഐക്ക് വിടാൻ കേന്ദ്രത്തെ സമീപിക്കാൻ കുടുംബം തീരുമാനമെടുത്തതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ മാതാവ് നേരേത്ത തയാറായിരുന്നില്ല. ജില്ലയിലോ അടുത്തിടങ്ങളിലോ പരിപാടികൾക്ക് എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണാനാണ് ഇപ്പോൾ കുടുംബത്തി​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.