ആ​ദി​വാ​സിമേഖലയിൽ മ​ഹി​ള അ​സോ​സി​യേ​ഷ​‍ൻ സർ​േവ തുടങ്ങി

കേളകം: ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദിവാസി കോളനികളില്‍ സര്‍വേ തുടങ്ങി. സര്‍ക്കാറി‍​െൻറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആദിവാസിമേഖലയില്‍ എത്തുന്നുണ്ടോയെന്നുള്ള പഠനത്തിനും വികസനപദ്ധതികള്‍ തയാറാക്കുന്നതിനുമായാണ് സർവേ. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ചാണ് സര്‍വേക്ക് തുടക്കം കുറിച്ചത്. സംഘം കുടുംബങ്ങളില്‍നിന്ന് വിശദമായ വിവരശേഖരണം നടത്തി. പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട വികസനപദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങളും ആദിവാസികളില്‍നിന്ന് ശേഖരിച്ചു. ഫാമിലെ ഏഴ്, ഒമ്പത്, 11 ബ്ലോക്കുകളില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റു കോളനികളിലും സര്‍വേ നടക്കും. അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം എൻ. സുകന്യ, ജില്ല സെക്രട്ടറി എൻ.വി. സരള, പ്രസിഡൻറ് കെ.പി.വി. പ്രീത, സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ. ലീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. റോസ, പി.കെ. ശ്യാമള, എന്‍.ടി. റോസമ്മ, ടി.വി. രശ്മി, കെ. ശോഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.