അഴിത്തല പൊലീസ്​ ബോട്ടുജെട്ടി തൂൺ തകർന്നു

നീലേശ്വരം: തൈക്കാട് പുറം അഴിത്തലയിൽ തീരദേശ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് നിർമിച്ച പൊലീസ് ബോട്ടുജെട്ടിയുടെ തൂൺ തകർന്നനിലയിൽ. തകർന്ന തൂൺ പ്ലാസ്റ്റിക് ചാക്കുകൾ പൊതിഞ്ഞ് കെട്ടിയിട്ടനിലയിലാണ്. ഉദ്ഘാടനത്തിനുമുമ്പ് തൂൺ തകർന്നനിലയിൽ കണ്ടത് പൊലീസിനെ അറിയിച്ചുവെങ്കിലും ഗൗനിച്ചില്ലെന്ന ആക്ഷേപമുണ്ട്. ജില്ലയിലെ ആദ്യത്തെ പൊലീസ് ബോട്ടുജെട്ടിയാണിത്. നിർമാണത്തിലെ അപാകതയാണെന്നാണ് നാട്ടുകാർ പറയുന്നത്. 53 ലക്ഷം രൂപ ചെലവഴിച്ച് ഹാർബർ എൻജിനീയറിങ് വിഭാഗമാണ് നിർമാണം പൂർത്തിയാക്കിയത്. ബോട്ടുജെട്ടിക്ക് 17 മീറ്റർ നീളമുണ്ട്. പൊലീസി​െൻറ നിരീക്ഷണ ബോട്ടുകൾക്ക് പുറേമ തൈക്കടപ്പുറം, മടക്കര മത്സ്യബന്ധന തുറമുഖങ്ങളിലെ ബോട്ടുകൾക്കും അടിയന്തര സാഹചര്യങ്ങളിലും അപകടസമയങ്ങളിലും ഉപയോഗിക്കുന്നതിനാണ് ബോട്ടുജെട്ടി നിർമിച്ചത്. സംഘാടകസമിതി യോഗത്തിൽ ക്ഷണിച്ചില്ലെന്ന് പരാതി നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിൽ പുതുതായി നിർമിച്ച തീരദേശ പൊലീസ് സ്റ്റേഷ​െൻറ ഉദ്ഘാടന സംഘാടകസമിതി യോഗത്തിൽ നാട്ടുകാരെ ക്ഷണിച്ചില്ലെന്ന് പരാതി വ്യാപകമായി. വെള്ളിയാഴ്ച മൂന്നിനാണ് സംഘാടകസമിതി രൂപവത്കരണയോഗം നീലേശ്വരം സി.െഎ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഹാളിൽ ചേർന്നത്. പ്രദേശത്തെ കുടുംബശ്രീ, പുരുഷസംഘം, ക്ലബുകൾ, ക്ഷേത്രഭാരവാഹികൾ എന്നിവരെ ഒഴിവാക്കിയാണ് സംഘാടകസമിതി നടന്നത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളെയാണ് സംഘാടകസമിതി രൂപവത്കരണത്തിന് ക്ഷണിച്ചത്. മാധ്യമപ്രവർത്തകരെയും ക്ഷണിച്ചില്ല. അതിനിടെ സംഘാടക സമിതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് വിപുലമായ സംഘാടകസമിതി 14ന് അഴിത്തലയിൽവെച്ച് ചേരുമെന്ന് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന സംഘാടകസമിതി യോഗത്തിൽ ഡിവൈ.എസ്.പി കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.െഎ വി. ഉണ്ണികൃഷ്ണൻ, തീരദേശ സി.െഎ കെ. രാജൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ കെ. പ്രകാശൻ, കെ. തങ്കമണി, എം. ലത, പി.കെ. റഷീദ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ (ചെയ), സി.െഎ വി. ഉണ്ണികൃഷ്ണൻ (ജന. കൺ). 27ന് മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.