എന്‍ഡോസള്‍ഫാൻ ദുരന്തബാധിതനായ യുവാവ്​ മരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ യുവാവ് മരിച്ചു. ശേണി ബെദിരംപള്ളയിലെ വാസുദേവ നായക്--സുധ ദമ്പതികളുടെ മകന്‍ ശ്രേയസ് (19) ആണ് മരിച്ചത്. ജന്മനാ ശരീരം വീര്‍ത്തുവരുന്ന അസുഖത്തെത്തുടര്‍ന്ന് പരിയാരം, മംഗളൂരു മെഡിക്കൽ കോളജുകളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍മകജെ പഞ്ചായത്ത് 14-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ശ്രേയസ് ഉള്‍പ്പെട്ടിരുന്നു. സഹോദരി ശ്വേത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.