എ.​െഎ.എസ്​.എഫ്​ മണ്ഡലം സമ്മേളനം

കണ്ണൂര്‍: വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് കണ്ണൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബസ് പുറപ്പെടുന്നതുവരെ മഴനനഞ്ഞ് വാതില്‍ക്കല്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കണം. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ്ബാബു ക്ലാസെടുത്തു. സി.പി. മുരളി, എന്‍. ഉഷ, കെ. മഹിജ, ശ്രേയ എന്നിവര്‍ സംസാരിച്ചു. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ഷിബിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനരേഖ കെ. പ്രിന്‍സി അവതരിപ്പിച്ചു. ഭാരവാഹികൾ: വിഷ്ണു പ്രദീപ് (പ്രസി), പി.കെ. അര്‍ഥന, എ. യദുകൃഷ്ണ (വൈസ് പ്രസി), സിജിന്‍ സജീസ് (സെക്ര), മിര്‍സാന്‍ ഖാലിദ്, സി. ജശ്വന്ത് (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.