പാനൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒ.പി സമയം മുഴുവൻ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി

പാനൂർ സി.എച്ച്.സിയിൽ ഒ.പി സമയം ഡോക്ടർമാരില്ലെന്ന് പരാതി പാനൂർ: പാനൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒ.പി സമയം ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. ഒമ്പത് മുതൽ രണ്ട് മണി വരെ ഒ.പിയിൽ രോഗികളെ പരിശോധിക്കേണ്ട ഡോക്ടർമാർ പലരും ഏതെങ്കിലും സമയത്ത് വന്ന് ഏതാനും രോഗികളെ പരിശോധിച്ച് സ്വകാര്യ പ്രാക്ടിസിന് പോകുന്നതായാണ് ആരോപണം. 12.30 കഴിഞ്ഞാൽ പലപ്പോഴും ഒ.പി അടച്ചിടുകയാണെന്ന് പരാതിക്കാർ പറയുന്നു. നാല് ഡോക്ടർമാർക്ക് പകരം ഒരാൾ മാത്രമേ ഉണ്ടാവാറുള്ളൂ. പലപ്പോഴും രോഗികളുടെ നീണ്ടനിരയുണ്ടാവാറുമുണ്ട്. ഡോക്ടർമാരുടെ സേവനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാറിന് മനുഷ്യാവകാശ സംരക്ഷണ മിഷൻ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.