തസ്തിക നിർണയം പൂർത്തിയായി; ജില്ലയിൽ 8,200 കുട്ടികളുടെ വർധന

ചെറുവത്തൂർ: പുതിയ അധ്യയന വർഷം തുടങ്ങി ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയായി. ജില്ലയിൽ 8,200 കുട്ടികളുടെ വർധന. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കാണ് കൂടുതൽ പേർ പൊതുവിദ്യാലയങ്ങളിലെത്തിയത്. അതേസമയം, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് വിവിധ ക്ലാസുകളിലേക്ക് കുട്ടികളുടെ വൻ ഒഴുക്കും ഉണ്ടായി. ചെറുവത്തൂർ ഉപജില്ലയിലാണ് പൊതുവിദ്യാലയങ്ങളിൽ ഈ വർഷം കൂടുതൽ കുട്ടികൾ എത്തിയത്. 1,891 പേരാണ് ഇത്തവണ പുതുതായി പ്രവേശനം നേടിയത്. ആയിരത്തോളം പേർ പ്രവേശനം നേടിയ കുമ്പളയാണ് രണ്ടാംസ്ഥാനത്ത്. ആറാം പ്രവൃത്തി ദിനം വരെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണമാണ് പരിശോധിക്കപ്പെടുന്നത്. മുൻവർഷങ്ങളിൽ തലയെണ്ണൽ രീതിയായിരുന്നുവെങ്കിൽ ഇത്തവണ സൈറ്റിൽ രേഖപ്പെടുത്തിയ വിദ്യാർഥികളുടെ യു.ഐ.ഡി (ആധാർ) നമ്പർ നോക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 15ന് തസ്തിക നിർണയം നടത്തും. കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നിരവധി അധ്യാപക ഒഴിവുകൾ പൊതുവിദ്യാലയങ്ങളിൽ ഉണ്ടായേക്കും. അംഗീകാരമില്ലാത്ത അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് അടച്ചുപൂട്ടാനുള്ള നോട്ടീസ് നൽകിയ നടപടിയുമായി മുന്നോട്ടുപോയതും കാസർകോട് ജില്ലയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.