സർവകക്ഷി യോഗം

പടന്ന: മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ പടന്നയിൽ ചേർന്നു. മൂസഹാജി മുക്ക്- തോട്ടുകരപാലം നിർമാണം, പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ, പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാറിൽ സമ്മർദം ചെലുത്താനാണ് യോഗം ചേർന്നത്. തോട്ടുകര പാലം നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചിട്ടും കരാർ നടപടിയിലുണ്ടായ താമസം കാരണമാണ് നിർമാണം അനന്തമായി നീളുന്നത്. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എം. രാജഗോപാലൻ എം.എൽ.എ മുഖേന പ്രസിഡൻറി​െൻറ നേതൃത്വത്തിൽ സർവകക്ഷി സംഘം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെ കാണാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.വി. മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, കെ. അസൈനാർകുഞ്ഞി, ടി.കെ.സി. മുഹമ്മദലി ഹാജി, പി.കെ. ഫൈസൽ, കെ. മുരളി, പി.സി. മുസ്തഫ ഹാജി, കെ. കുഞ്ഞമ്പു, കെ.വി. ജതീന്ദ്രൻ, കെ. ശേഖരൻ, പി.കെ.സി. സമദ് ഹാജി, എം.കെ.സി. അബ്ദുറഹ്മാൻ, വി.കെ. ഹനീഫ ഹാജി തുടങ്ങിയവർ സംസാരിച്ചു. പി.സി. ഫൗസിയ ചെയർമാനും പി.വി. മുഹമ്മദ് അസ്ലം കൺവീനറുമായി സ്ഥിരം വികസന സമിതി രൂപവവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.