കുമ്പള സ്കൂൾ മൈതാനം പൊലീസ് കൈയേറി പാർക്കിങ് സ്ഥലമാക്കി

കുമ്പള: സ്കൂൾമൈതാനം പൊലീസ് കൈയേറി പാർക്കിങ് സ്ഥലമാക്കിയതായി പരാതി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ കൊണ്ടിടാൻവേണ്ടിയാണ് പൊലീസ് സ്കൂൾമൈതാനം കൈയേറിയത്. വർഷങ്ങളായി സ്റ്റേഷൻപരിസരത്ത് ചേർന്നുള്ള സ്ഥലത്ത് പൂഴിക്കേസ് ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾകൊണ്ടിടുകയാണ് പതിവ്. എന്നാൽ, ഇൗ ഭാഗങ്ങളിൽ സ്ഥലം തികയാതെവന്നതോടെ പൊലീസ് കുമ്പള ജി.എച്ച്.എസ്.എസി​െൻറ ഗേറ്റി​െൻറ മുൻവശവും കൂടി പാർക്കിങ് സ്ഥലമായി ഉപയോഗിക്കുകയായിരുന്നു. നാലുദിവസമായി ഇവിടെ നിർത്തിയിട്ടിരിക്കുന്ന മണൽനിറച്ച ടോറസ് വണ്ടികൾ വിദ്യാർഥികൾക്കും അധ്യാപകർക്കും വഴിതടസ്സം സൃഷ്ടിക്കുന്നു. സ്കൂൾഗേറ്റിനടുത്ത് കസ്റ്റഡിവാഹനങ്ങൾ കൊണ്ടിട്ട നടപടി പ്രതിഷേധാർഹമാണെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.