ശുചീകരണത്തിനിടെ കുടിവെള്ള പൈപ്പ്​ പൊട്ടി; ജലവിതരണം നിലച്ചു

കാസർകോട്: ഒാവുചാൽ വൃത്തിയാക്കാൻ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിച്ചു. ഇതേതുടർന്ന് കാസർകോട് നഗരസഭയുടെ കിഴക്കൻമേഖലയിലും ചെങ്കള പഞ്ചായത്തി​െൻറ ചില ഭാഗങ്ങളിലും ജലവിതരണം നിലച്ചു. വിദ്യാനഗർ പെട്രോൾ ബങ്കിന് എതിർവശത്തെ ഒാവുചാലിന് അടിയിലൂടെ കടന്നുപോകുന്ന പൈപ്പാണ് വെള്ളിയാഴ്ച രാവിലെ പൊട്ടിയത്. മണിക്കൂറുകളോളം വെള്ളം രണ്ട് മീറ്ററോളം ഉയരത്തിൽ ചീറ്റിയൊഴുകി പാഴായി. വിദ്യാനഗർ ജല അതോറിറ്റി കാമ്പസിലെ ജലസംഭരണിയിൽനിന്ന് ചാല റോഡ്, നായന്മാർമൂല ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്ലൈനാണിത്. ഒാവുചാലിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് അഴുക്കുവെള്ളം റോഡിലേക്ക് ഒഴുകുന്നത് തടയാൻ വിദ്യാനഗറിലെ െറസിഡൻസ് കോളനി നിവാസികളുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്തുേമ്പാഴാണ് പൈപ്പ്പൊട്ടിയത്. ജലസംഭരണിയിൽനിന്ന് പൈപ്പ്ലൈനുമായുള്ള ബന്ധം വേർപെടുത്തിയിട്ടും മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് പൈപ്പിൽനിന്ന് വെള്ളം ചീറ്റിയൊഴുകുന്നത് നിലച്ചത്. വിദ്യാനഗർ, നായന്മാർമൂല, ചാലറോഡ്, എരുതുംകടവ്, പെരുമ്പളക്കടവ്, ആലമ്പാടി എന്നീ ഭാഗങ്ങളിലേക്കുള്ള ജലവിതരണമാണ് മുടങ്ങിയത്. ജല അതോറിറ്റി അസി. എൻജിനീയർ കെ.വി. ഗിരീഷ്ബാബു, ഒാവർസിയർ മധു എന്നിവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കാനാവുകയുള്ളൂവെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.